പ്രണയത്തിൽ നിന്നും പിൻമാറിയ യുവതിയെ 21കാരൻ കുത്തിക്കൊന്നു; ശരീരത്തിൽ 50ലധികം മുറിവുകൾ

police

പ്രണയബന്ധത്തിൽ നിന്നും പിൻമാറിയ യുവതിയെ കുത്തിക്കൊലപ്പെടുത്തി 21കാരൻ. ഡൽഹി ഷകൂർ ബസ്തിയിലാണ് ദാരുണ സംഭവം. പ്രതി പാണ്ഡവ് കുമാറിനെ പോലീസ് അറ്‌സറ്റ് ചെയ്തു. ശരീരമാസകലം അമ്പതോളം മുറിവുകളാണ് യുവതിക്കേറ്റത്. ബിഹാർ സ്വദേശിയായ പാണ്ഡവ് ഡൽഹിയിൽ തൊഴിലാളിയാണ്

യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടന്നത്. അവസാനമായി കാണാനെന്ന് പറഞ്ഞാണ് യുവതിയെ ബുദ്ധ് വിഹാറിലേക്ക് വിളിച്ചുവരുത്തിയത്. ഇതിന് മുമ്പായി റാണി മാർക്കറ്റിൽ നിന്നും ഇയാൾ രണ്ട് കത്തികൾ വാങ്ങി വെച്ചിരുന്നു. ഒഴിഞ്ഞ റെയിൽവേ സ്ഥലത്തേക്ക് കൊണ്ടുപോയാണ് യുവതിയെ കൊലപ്പെടുത്തിയത്

ശരീരത്തിൽ മുറിവുകളില്ലാത്ത സ്ഥലമില്ലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. 25നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാണ്ഡവ് കുമാറിനെ പിടികൂടിയത്.
 

Share this story