വിറ്റുപോയത് 22,217 ബോണ്ടുകൾ, 22,030 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ ഉപയോഗിച്ചു: വിവരങ്ങൾ കൈമാറി എസ്ബിഐ

ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് കാണിച്ച് സുപ്രിം കോടതിയിൽ എസ് ബി ഐ സത്യവാങ്മൂലം സമർപ്പിച്ചു. 2019 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകൾ വിറ്റുപോയി. ഇതിൽ 22,030 ബോണ്ടുകൾ രാഷ്ട്രീയപാർട്ടികൾ ഉപയോഗിച്ചെന്നും എസ് ബി ഐ അറിയിച്ചു

ഇലക്ടറൽ ബോണ്ട് വാങ്ങിയ ആളുടെ പേര്, എത്ര രൂപയുടെ ബോണ്ടാണ് വാങ്ങിയത്, ബോണ്ട് വാങ്ങിയ തീയതി എന്നീ വിവരങ്ങളാണ് എസ്ബിഐ കൈമാറിയത്. ഇലക്ടറൽ ബോണ്ട് ഉപയോഗിച്ച രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങളും എസ് ബി ഐ കൈമാറിയിട്ടുണ്ട്

മാർച്ച് 12നുള്ളിൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു. മാർച്ച് 15നകം വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
 

Share this story