232 ചൈനീസ് ആപ്പുകൾക്ക് കൂടി ഇന്ത്യയിൽ നിരോധനം

Ban

ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്ര സർക്കാർ നടപടി. 232 ആപ്പുകൾ കൂടി നിരോധിച്ചു. 138 ബെറ്റിംഗ് ആപ്പുകളും 93 വായ്പ ആപ്പുകളുമാണ് നിരോധിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് നടപടി. നിലവിൽ ആപ്പുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായ ആപ്പുകൾക്കാണ് നിരോധനം. ഐടി നിയമത്തിലെ സെക്ഷൻ 69 പ്രകാരമാണ് ഈ ആപ്പുകൾ നിരോധിച്ചിരിക്കുന്നത്. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Share this story