ഭർതൃസഹോദരിയുടെ മകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണം: 24കാരി അറസ്റ്റിൽ

rape

ഭർത്താവിന്റെ സഹോദര പുത്രിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്ത യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ ഖാർഗോണിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 24കാരി തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചെന്നാണ് കേസ്

ഫെബ്രുവരി 27നാണ് 16കാരിയായ കുട്ടിയെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ലൈംഗിക ചൂഷണം നടന്നതായി വെളിപ്പെടുത്തലുണ്ടായത്. 

തങ്ങൾ ലെസ്ബിയൻ പങ്കാളികളാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞിരുന്നത്. ഇരുവരും പങ്കാളികളെ പോലെയാണ് കഴിഞ്ഞിരുന്നത്.
 

Share this story