ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

missing

ഭോപ്പാലിൽ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. സംഭവത്തിൽ അനാഥാലയ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു. അനാഥാലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തിയതോടെ സംഭവം പുറത്തറിഞ്ഞത്. 26 പെൺകുട്ടികളെ കാണാനില്ലെന്ന റിപ്പോർട്ട് ഇതോടെ പുറത്ത് വരികയായിരുന്നു. ഇടപെടൽ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംങ് ചൗഹാനും രംഗത്തെത്തി.


ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെയാണ് അനാഥാലയത്തിൽ നിന്ന് കാണാതായത്. മാനേജർ അനിൽ മാത്യുവിനെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Share this story