പുതിയ ഹൈക്കോടതിക്കായി കളമശേരിയിൽ 27 ഏക്കർ ഭൂമി കണ്ടെത്തി
Fri, 13 Jan 2023

ന്യൂഡൽഹി; കേരള ഹൈക്കോടതി കൊച്ചി നഗര ഹൃദയത്തിൽ നിന്ന് കളമശ്ശേരിയിലേക്ക് മാറ്റുന്നതിന് ഉള്ള സാധ്യത പരിശോധിക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന സർക്കാർ കളമശേരിയിൽ 27 ഏക്കർ ഭൂമി കണ്ടെത്തി.
മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി ഭരണസമിതിയുടേത് ആകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.അഭിഭാഷകരുടെ വാഹനം ഉൾപ്പെടെ പാർക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ മാറ്റം വേണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് സർക്കാർ സ്ഥലം കണ്ടെത്തിയിരിക്കുന്നത്.