കൂട്ടനടപടി: ലോക്‌സഭയിൽ ആറ് മലയാളി എംപിമാരടക്കം 30 എംപിമാർക്ക് സസ്‌പെൻഷൻ

lok

പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്കെതിരെ കൂട്ട നടപടി. 30 പ്രതിപക്ഷ എംപിമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി അടക്കമുള്ളവർക്കാണ് സസ്‌പെൻഷൻ. സസ്‌പെൻഷൻ ലഭിച്ചവരിൽ ആറ് പേർ മലയാളികളാണ്

കെ മുരളീധരൻ, ആന്റോ ആന്റണി, എൻ കെ പ്രേമചന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സസ്‌പെൻഷൻ ലഭിച്ച മലയാളി എംപിമാർ. സസ്‌പെൻഷൻ നടപടിക്ക് പിന്നാലെ ലോക്‌സഭാ നാളെ വരെ പിരിഞ്ഞു. സ്പീക്കറുടെ ഡയസിലേക്ക് കയറിയ മൂന്ന് എംപിമാരുടെ നടപടി അവകാശ സമിതിക്ക് വിട്ടു

പ്രതിപക്ഷ പാർട്ടികൾ സസ്‌പെൻഷൻ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. മോദി സർക്കാർ പാർലമെന്റിനെയും ജനാധിപത്യത്തെയും ആക്രമിക്കുകയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ പറഞ്ഞു. പ്രതിപക്ഷ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്നത് ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ്. ഇത്തരം നടപടികളോട് ഭയമില്ലെന്നും പോരാട്ടം ശക്തമായി തുടരുമെന്നും കോൺഗ്രസ് അറിയിച്ചു
 

Share this story