സമരം അട്ടിമറിക്കാൻ 30-40 പേർ നുഴഞ്ഞുകയറി; 'ഇന്ത്യവിരുദ്ധ' മുദ്രാവാക്യങ്ങൾ വിളിച്ചതായി സി.ജെ.പി

cjp

ന്യൂഡൽഹി: ജന്തർ മന്ദിറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രക്ഷോഭത്തെ തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി സംഘാടകർ. സമരം അട്ടിമറിക്കാനും പ്രകോപനം സൃഷ്ടിക്കാനുമായി മുപ്പതോളം മുതൽ നാൽപ്പതോളം പേർ അടങ്ങുന്ന സംഘം സമരസ്ഥലത്തേക്ക് നുഴഞ്ഞുകയറിയതായി സി.ജെ.പി (CJP) ആരോപിച്ചു. ഇവർ സമരത്തിനിടെ 'ഇന്ത്യവിരുദ്ധവും' പ്രകോപനപരവുമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതായും സംഘടന വ്യക്തമാക്കി.

​പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അനിശ്ചിതകാല നിരാഹാര വ്രതത്തിലായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ശനിയാഴ്ച ഡൽഹി പോലീസ് നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സമരസ്ഥലത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തതും നുഴഞ്ഞുകയറ്റ ആരോപണം ഉയർന്നതും.

​അതേസമയം, ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സോനം വാങ്‌ചുക് ഇപ്പോഴും നിരാഹാരം തുടരുകയാണ്. ജൂലൈ 20-ന് പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചുമായി മുന്നോട്ട് പോകുമെന്നും ജന്തർ മന്ദിറിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും സി.ജെ.പി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. 

Tags

Share this story