ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; ആത്മീയ ടൂറിസത്തിന് ഊന്നൽ നൽകും

dweep

പുരപ്പുര സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഇടക്കാല ബജറ്റിലാണ് പ്രഖ്യാപനം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടർന്നാണ് ഈ പദ്ധതിയെന്നും ധനമന്ത്രി പറഞ്ഞു

അടിസ്ഥാന സൗകര്യ വികസനത്തിന് 11.11 ലക്ഷം കോടി അനുവദിക്കും. സ്റ്റാർട്ടപ്പുകൾക്കും പെൻഷൻ ഫണ്ടുകൾക്കും ഉൾപ്പെടെ നൽകി വന്നിരുന്ന നികുതി ഇളവ് 2025 മാർച്ച് വരെ നീട്ടും. വിനോദ സഞ്ചാര മേഖലകളിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. സമുദ്രോത്പന്ന കയറ്റുമതി ഇരട്ടിയാക്കും. 

സംസ്ഥാനങ്ങൾക്ക് ദീർഘകാല ടൂറിസം ലോൺ അനുവദിക്കും. ടൂറിസം മേഖലയിൽ വിദേശ നിക്ഷേപം സ്വീകരിക്കും. ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ആത്മീയ ടൂറിസത്തിന് ഊന്നൽ നൽകും. ലക്ഷദ്വീപ് പ്രധാന  ടൂറിസം കേന്ദ്രമാക്കും. ലക്ഷദ്വീപിലെ ടൂറിസം സാധ്യത വർധിപ്പിക്കും. ലക്ഷദ്വീപിൽ പുതിയ തുറമുഖം നിർമിക്കും.
 

Share this story