ഗാർഹിക പീഡനത്തെ തുടർന്ന് 35കാരി ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ, അമ്മായിയമ്മ ഒളിവിൽ

sushama

ഗാർഹിക പീഡനത്തെ തുടർന്ന് 35കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. ഡെല്ലിൽ ജീവനക്കാരിയായിരുന്ന സുഷമയാണ് തൂങ്ങിമരിച്ചത്. ഭർത്താവ് പുനീത് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുനീതിന്റെ അമ്മ കൽപ്പനയും കേസിൽ പ്രതിയാണ്. ഇവർ ഒളിവിലാണ്

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കാൻ പോലും അമ്മായിയമ്മ അനുവദിച്ചിരുന്നില്ലെന്നാണ് സുഷമയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. നാല് വയസുള്ള മകനും ദമ്പതികൾക്കുണ്ട്. നിസാര കാര്യങ്ങൾക്ക് പോലും കൽപ്പന സുഷമയെ അപമാനിക്കുക പതിവായിരുന്നു

ചൊവ്വാഴ്ച ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതോടെ മുറിയിൽ കയറിയ സുഷമ തൂങ്ങിമരിക്കുകയായിരുന്നു. മകന് ലഭിച്ച സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ചായിരുന്നു കൽപ്പനയുടെ പീഡനം.
 

Tags

Share this story