ആന്ധ്രയിൽ നാല് ശതമാനം മുസ്ലിം സംവരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

jagan

ആന്ധ്രാപ്രദേശിൽ മുസ്ലിം സംവരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. സംസ്ഥാനത്ത് മുസ്ലിം സംവരണത്തിന്റെ നാല് ശതമാനം നിലനിൽക്കും. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്കാണിതെന്നും കർണൂലിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു

ഒരു വശത്ത് 4 ശതമാനം മുസ്ലിം സംവരണം എടുത്തുകളയുമെന്ന ബിജെപി വാദവുമായി കൈകോർക്കുകയാണ് ചന്ദ്രബാബു നായിഡു. മറുവശത്ത് പുതിയ നാടകം മെനഞ്ഞ് ന്യൂനപക്ഷങ്ങളുടെ വോട്ട് തേടുന്നു. എന്തുവന്നാലും നാല് ശതമാനം മുസ്ലിം സംവരണം നിലനിൽക്കും. 

മുസ്ലിം സംവരണം റദ്ദാക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടും ചന്ദ്രബാബു നായിഡു എന്തിനാണ് എൻഡിഎ സഖ്യം തുടരുന്നതെന്നും ജഗൻ ചോദിച്ചു. ഈ തെരഞ്ഞെടുപ്പ് നിലവിലുള്ള പദ്ധതികളുടെ ഭാവിയും ഓരോ കുടുംബത്തിന്റെയും പുരോഗതിയും നിർണയിക്കാനുള്ളതാണെന്നും ജഗൻ പറഞ്ഞു. ആന്ധ്രയിൽ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ മെയ് 13നാണ് നടക്കുന്നത്.
 

Share this story