ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ 5 വർഷം 5 പ്രധാനമന്ത്രിമാർ; ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കും: വിമർശിച്ച് പ്രധാനമന്ത്രി

modi

മുംബൈ: ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ 5 വർഷം 5 പ്രധാനമന്ത്രിമാർ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കി മാറ്റുമെന്നാണ് ഇന്ത്യ സംഘം പ്രസംഗിക്കുന്നതെന്നും മോദി അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ കോലാപുരിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

ഇന്ത്യ മുന്നണി സർക്കാരുണ്ടാക്കിയാൽ പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കുമെന്നാണ് പറയുന്നത്. മൂന്നക്ക ലോകസഭാ സീറ്റു പോലും നേടാൻ കഴിയാത്തവർ സർക്കാരുണ്ടാക്കുന്നതു വരെ പ്രസംഗിച്ചു തുടങ്ങി. ഒരു വർഷം ഒരു പ്രധാനമന്ത്രിയെന്നാണ് അവരുടെ ഫോർമുല. കോൺഗ്രസും ഇന്ത്യാ മുന്നണിയും കർണാടകയിലും തമിഴ്നാട്ടിലും മറ്റും പ്രസംഗിച്ചു നടക്കുന്നത് ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നാണ്. ഛത്രപതി ശിവാജിയുടെ നാടിന് ഇത് അംഗീകരിക്കാനാവുമോ എന്നും മോദി ചോദിച്ചു.

Share this story