വീണ്ടും കൂട്ട നടപടി: ലോക്‌സഭയിൽ പ്രതിഷേധിച്ച 50 എംപിമാരെ കൂടി സസ്‌പെൻഡ് ചെയ്തു

lok

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച എംപിമാർക്കെതിരെ വീണ്ടും കൂട്ട നടപടി. ലോക്‌സഭയിൽ നിന്ന് 50 എംപിമാരെ കൂടി സസ്‌പെൻഡ് ചെയ്തു. ശശി തരൂർ, കെ സുധാകരൻ, അടൂർ പ്രകാശ്, മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇതോടെ സസ്‌പെൻഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി

ഒരു സമ്മേളനകാലത്ത് ഇത്രയും പേരെ കൂട്ടമായി സസ്‌പെൻഡ് ചെയ്യുന്നത് ഇതാദ്യമാണ്. അതേസമയം സോണിയ ഗാന്ധിയെ നടപടിയിൽ നിന്ന് സ്പീക്കർ ഒഴിവാക്കി. ലോക്‌സഭയിൽ ഇന്ന് രാവിലെ മുതൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ എംപിമാർ ഉയർത്തിയത്. പോസ്റ്റർ ഉയർത്തി എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രവാക്യം വിളിച്ചു. രാജ്യസഭയിലും പ്രതിഷേധമുണ്ടായി.
 

Share this story