സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം: മഹിളാ ന്യായ് പ്രഖ്യാപനങ്ങളുമായി രാഹുൽ

rahul

കോൺഗ്രസ് മുന്നണി സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം നൽകുമെന്ന് രാഹുൽ ഗാന്ധി. ഇതടക്കമുള്ള മഹിളാ ന്യായ് പ്രഖ്യാപനങ്ങളാണ് മഹാരാഷ്ട്രയിലെ ധുലെയിൽ നടന്ന മഹിളാ മേളയിൽ രാഹുൽ പ്രഖ്യാപിച്ചത്. നിർധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ മുഖേന ലഭ്യമാക്കും

എല്ലാ ജില്ലകളിലും സാവിത്രി ഭായി ഫുലെയുടെ പേരിൽ വനിതാ ഹോസ്റ്റലുകൾ, എല്ലാ പഞ്ചായത്തുകളിലും സ്ത്രീകളുടെ പ്രശ്‌ന പരിഹാരത്തിന് വരണാധികാരികൾ, അങ്കണവാടി, ആശവർക്കർമാർ എന്നിവരുടെ ശമ്പള വർധനവ് അടക്കമുള്ള പ്രഖ്യാപനങ്ങളാണ് രാഹുൽ ഗാന്ധി നടത്തിയത്

ഇന്നലെ ആദിവാസി ന്യായ് എന്ന പേരിൽ ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രഖ്യാപനങ്ങളും രാഹുൽ നടത്തിയിരുന്നു. വനാവകാശ നിയമം ശക്തിപ്പെടുത്തൽ, വനവിഭവങ്ങൾക്ക് താങ്ങുവില ഉറപ്പാക്കൽ എന്നിവയായിരുന്നുവത്.
 

Share this story