പട്ടായയിൽ 52കാരനായ ഇന്ത്യക്കാരനെ വളഞ്ഞിട്ട് മർദിച്ച് ട്രാൻസ്‌ജെൻഡറുകൾ

pattaya

പട്ടായയിൽ ഇന്ത്യക്കാരനെ ലൈംഗിക തൊഴിലാളികളായ ട്രാൻസ്‌ജെൻഡറുകൾ വളഞ്ഞിട്ട് മർദിച്ചു. ലൈംഗിക തൊഴിലാളിയുമായി പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. ഡിസംബർ 27ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

52കാരനായ ടൂറിസ്റ്റിനാണ് മർദനമേറ്റത്. പൊതുവഴിയിൽ വെച്ച് ഇയാളെ കാറിൽ നിന്ന് വലിച്ചിറക്കി ട്രാൻസ്‌ജെൻഡറുകൾ മർദിക്കുകയായിരുന്നു. മുഖത്തും തലയിലും പരുക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയിൽ പ്രവേശിച്ചു.

2025 സെപ്റ്റംബറിലും ഇന്ത്യക്കാരൻ പട്ടായയിൽ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. ഒക്ടോബറിൽ മൂന്ന് യുവതികൾ രണ്ട് ഇന്ത്യക്കാരെ ആക്രമിച്ച് പണം കവരുന്ന സംഭവുമുണ്ടായി.
 

Tags

Share this story