24 മണിക്കൂറിനിടെ 5335 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

covid

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5335 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വർധനവാണുണ്ടായത്. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. നിലവിൽ 25,587 കൊവിഡ് കേസുകളാണ് ചികിത്സയിൽ കഴിയുന്നത്

ഡൽഹി, മുംബൈ, ആഗ്ര അടക്കമുള്ള നഗരങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. 185 ദിവസത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം 5000 കടക്കുന്നത്. വ്യാപനം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ മാസ്‌ക് ഉൾപ്പെടെ കർശനമാക്കും. സംസ്ഥാനങ്ങൾക്ക് വലിയ ജാഗ്രതാ നിർദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്.
 

Share this story