കേരളത്തിൽ നിന്ന് 6 പേരടക്കം 537 പാക്കിസ്ഥാനികൾ മടങ്ങി; തിരികെ പോകാത്തവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷ
Apr 28, 2025, 08:09 IST

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇന്ത്യയിൽ താമസിക്കുന്ന പാക് പൗരൻമാർക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു. ഇന്നലെ രാത്രി 10 മണി വരെയാണ് കേന്ദ്രം നൽകിയിരുന്ന സമയം. 537 പാക്കിസ്ഥാനിൽ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇതിൽ ആറ് പേർ കേരളത്തിൽ നിന്നുള്ളവരാണ് ഇന്നലെ മാത്രം 237 പേരാണ് പാക്കിസ്ഥാനിലേക്ക് തിരികെ പോയത്. പാക്കിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിട്ടുണ്ട്. പോലീസ് കണക്ക് പ്രകാരം കേരളത്തിൽ 104 പാക് പൗരൻമാരുണ്ട്. ഇതിൽ 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്ന് പേർ ചികിത്സക്കായും ഒരാൾ ജയിലിലുമാണ് സന്ദർശക വിസയിൽ ത്തെിയ 6 പേരാണ് തിരിച്ചുപോയത്. ഇതിൽ തിരൂർക്കാട് സ്വദേശിയെ വിവാഹം ചെയ്ത പാക് സ്വദേശിനിയും ഉൾപ്പെടും. അന്ത്യശാസനം ലഭിച്ചിട്ടും തിരികെ പോകാത്ത പാക് സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടിയാണ്. മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും.