5 മാസം ഗർഭിണിയായ ഭാര്യയെ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തള്ളിയിട്ട് കൊന്നു; യുവാവ് പിടിയിൽ

valarmathi

തമിഴ്‌നാട്ടിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസിൽ നിന്നും തള്ളിയിട്ട് കൊന്നു. ദിണ്ടിഗൽ സ്വദേശിനി വളർമതിയാണ്(19) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് പാണ്ഡ്യനെ(24) പോലീസ് അറസ്റ്റ് ചെയ്തു. എട്ട് മാസം മുമ്പാണ് ഇവർ വിവാഹിതരായത്. ദിണ്ടിഗലിൽ നിന്ന് പൊന്നമരാവതിയിലേക്ക് ബസൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. വളർമതിയുടെ അച്ഛൻ സമ്മാനമായി നൽകിയ സ്‌കൂട്ടർ ഏറ്റുവാങ്ങാനായി പോകുകയായിരുന്നു ദമ്പതികൾ

ബസിന്റെ പുറകുവശത്ത് വാതിലിനോട് ചേർന്നുള്ള സീറ്റിലാണ് ഇവർ ഇരുന്നിരുന്നത്. നന്നായി മദ്യപിച്ചിരുന്ന പാണ്ഡ്യൻ നിസാര കാര്യങ്ങൾ പറഞ്ഞ് വഴക്കിടാൻ ആരംഭിച്ചു. തർക്കം മൂത്തപ്പോൾ ഇയാൾ അഞ്ച് മാസം ഗർഭിണിയായ വളർമതിയെ ബസിൽ നിന്നും തള്ളിയിടുകയായിരുന്നു. പുറകുവശത്ത് മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ മറ്റ് യാത്രക്കാരും സംഭവം കണ്ടുമില്ല

പാണ്ഡ്യൻ തന്നെയാണ് ബസിന്റെ കണ്ടക്ടറെ വിളിച്ച് താൻ ഭാര്യയെ റോഡിൽ തള്ളിയിട്ട വിവരം അറിയിച്ചത്. ബസ് കണ്ടക്ടർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും വളർമതി മരിച്ചിരുന്നു.
 

Share this story