ഡൽഹിയിൽ അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; സ്‌കൂൾ പ്യൂൺ അറസ്റ്റിൽ

Rape

ഡൽഹിയിൽ അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സ്‌കൂൾ പ്യൂൺ അറസ്റ്റിൽ. ഡൽഹിയിലെ സ്‌കൂളിലാണ് പ്യൂണും കൂട്ടാളികളും ചേർന്ന് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്യൂൺ അജയകുമാറിന്റെ കൂട്ടാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. 

മാർച്ച് 14നാണ് സംഭവം. കുട്ടിയെ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം സ്‌കൂളിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടി സ്‌കൂളിൽ വരുന്നത് അവസാനിപ്പിച്ചു. പരീക്ഷക്ക് കുട്ടി എത്താത്തിനെ തുടർന്ന് അധ്യാപിക വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

കുട്ടിയുടെ വീട്ടുകാർ പരാതി നൽകാൻ തയ്യാറാകാത്തതിനാൽ സ്‌കൂൾ പ്രിൻസിപ്പലും അധ്യാപകരും ചേർന്നാണ് സംഭവം പോലീസിൽ അറിയിച്ചത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൗൺസിലിംഗ് നൽകുകയും ചെയ്തു.
 

Share this story