റെയ്ഡിൽ വീട്ടിൽ നിന്നും പിടിച്ചെടുത്തത് ആറ് കോടി രൂപ; ബിജെപി എംഎൽഎ രാജിവെച്ചു

madal

വസതിയിൽ നിന്ന് ആറു കോടി കണ്ടെടുത്തതിന് പിന്നാലെ കെഎസ്എഡിഎൽ (കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്റ് ലിമിറ്റഡ്) ചെയർമാൻ സ്ഥാനം രാജിവെച്ച് ബിജെപി എംഎൽഎ മദൽ വിരുപാക്ഷപ്പ. എംഎൽഎയുടെ മകൻ പ്രശാന്ത് മദൽ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയുടെ വസതിയിൽ നിന്ന് ആറു കോടി പിടിച്ചെടുത്തത്. കർണാടകയിൽ പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്ന കമ്പനിയാണ് കെഎസ്എഡിഎൽ.

ബെംഗളൂരുവിലെ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ടന്റ് ഓഫീസറാണ് മദൽ വിരുപാക്ഷപ്പയുടെ മകൻ പ്രശാന്ത് മദൽ. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത് പിടിയിലായത്. കർണാടക സർക്കാരിന്റെ അഴിമതി വിരുദ്ധ നിരീക്ഷണ വിഭാഗമായ ലോകായുക്ത വിഭാഗം നടത്തിയ പരിശോധനയിലാണ് തുക പിടിച്ചെടുത്തത്. ഓഫീസിൽവെച്ചാണ് പ്രശാന്ത് കൈക്കൂലി വാങ്ങിയത്. 40 ലക്ഷം കൈക്കൂലിക്ക് പുറമെ 1.7 കോടി രൂപയും പ്രശാന്ത് മദലിന്റെ ഓഫീസിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.

Share this story