600 മദ്രസകൾ പൂട്ടി, ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി

himanda biswa sharma

അസമിൽ ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 600 മദ്രസകൾ അടച്ചുപൂട്ടിയെന്നും എല്ലാ മദ്രസകളും അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നുവെന്നും ശർമ്മ പറഞ്ഞു. കരിംനഗറിൽ നടന്ന ഒരു സമ്മേളനത്തിൽ ഓൾ-ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസിയെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അസമിൽ ലൗ ജിഹാദ് തടയാൻ ഞങ്ങൾ പ്രവർത്തിക്കുന്നു, കൂടാതെ സംസ്ഥാനത്തെ മദ്രസകൾ അടച്ചുപൂട്ടാനും ഞങ്ങൾ പ്രവർത്തിക്കുന്നു. ഞാൻ മുഖ്യമന്ത്രിയായ ശേഷം അസമിൽ 600 മദ്രസകൾ പൂട്ടി. ഈ വർഷം 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് ഒവൈസിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു ശർമ്മയുടെ വാക്കുകൾ.
 

Share this story