അവിഹിത ബന്ധം കണ്ട 6 വയസുകാരിയെ കൊന്ന് കിണറ്റിൽ തള്ളി; 30കാരിയും 17കാരനും അറസ്റ്റിൽ
Sep 7, 2025, 15:32 IST

അവിഹിത ബന്ധം കണ്ടെത്തിയ ആറ് വയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 30കാരിയായ യുവതിയും 17കാരനായ കൗമാരക്കാരനും പിടിയിൽ. ഉത്തർപ്രദേശ് ഹത്രാസിന് സമീപം സിക്കന്ദർ റാവു പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഉർവി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്
30കാരിയും 17കാരനും തമ്മിലുള്ള അവിഹിത ബന്ധം കുട്ടി കണ്ടിരുന്നു. കുട്ടി ഇത് മറ്റുള്ളവരോട് പറഞ്ഞു കൊടുക്കുമെന്ന ഭീതിയിലായിരുന്നു കൊലപാതകം. ഉർവിയെ കാണാതായതോടെ നാട്ടുകാരും വീട്ടുകാരും തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടെയാണ് സമീപത്തെ കിണറ്റിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം ലഭിച്ചത്
അന്വേഷണത്തിനിടെ പ്രദേശത്തുള്ള യുവതിയുടെ കൈയിൽ കടിയേറ്റ പാട് പോലീസ് കണ്ടു. സംശയത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെയാണ് യുവതിയെയും 17കാരനെയും അറസ്റ്റ് ചെയ്തത്.