ഹിമാചലിൽ ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം; 11 പേർക്ക് ഗുരുതര പരിക്ക്

ACC

ചമ്പ: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 11 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

​നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരമറിഞ്ഞ് പ്രദേശവാസികളും പോലീസും അഗ്നിശമന സേനയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

​പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചിലരുടെ നില തൃപ്തികരമല്ലെന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this story