തമിഴ്‌നാട്ടിൽ പീഡനത്തിന് ഇരയായ എട്ടാം ക്ലാസുകാരി ഗർഭിണിയായി; മൂന്ന് അധ്യാപകർ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ പീഡനത്തിന് ഇരയായ എട്ടാം ക്ലാസുകാരി ഗർഭിണിയായി; മൂന്ന് അധ്യാപകർ അറസ്റ്റിൽ
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് അധ്യാപകർ അറസ്റ്റിൽ. കൃഷ്ണഗിരി ബാർകൂർ സർക്കാർ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നിവരാണ് പിടിയിലായത് കുട്ടി സ്‌കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സ്‌കൂൾ പ്രിൻസിപ്പൾ വിവരം അന്വേഷിച്ച് എത്തിയതോടെയാണ് കുട്ടി വിവരം അറിയിച്ചത്. പെൺകുട്ടിയെ അബോർഷന് വിധേയമാക്കിയെന്ന വിവരവും പുറത്തുവരുന്നുണ്ട് നിലവിൽ പെൺകുട്ടി കൃഷ്ണഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിന് പിന്നാലെ സ്‌കൂളിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.

Tags

Share this story