90 ശതമാനം താരങ്ങളും എനിക്കൊപ്പമാണ്, ജന്തർ മന്ദിറിൽ ഇരുന്നാൽ നീതി ലഭിക്കില്ല: ബ്രിജ് ഭൂഷൺ

brij

ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ താരങ്ങൾക്കെതിരെ വീണ്ടും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ. ജന്തർ മന്ദിറിൽ ഇരുന്നാൽ നീതി ലഭിക്കില്ല. 90 ശതമാനം താരങ്ങളും തനിക്കൊപ്പമുണ്ടെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. കോൺഗ്രസ് പിന്തുണയോടെ ചില കുടുംബങ്ങൾ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു

ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയിൽ പോക്‌സോ കേസ് അടക്കം രണ്ട് കേസുകൾ എടുത്തതിന് പിന്നാലെ താൻ നിരപരാധിയാണെന്നും ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വസതിയിൽ എംഎൽഎമാരെ അണിനിരത്തി ശക്തിപ്രകടനവും ബ്രിജ് ഭൂഷൺ നടത്തിയിരുന്നു.
 

Share this story