ഡൽഹിയിൽ 9 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; 52കാരൻ അറസ്റ്റിൽ

rape

ഡൽഹിയിൽ 9 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സ്വരൂപ് നഗറിൽ താമസിച്ചിരുന്ന കുട്ടിയെയാണ് 52കാരനായ വീട്ടുടമ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം മുനക് കനാലിൽ തള്ളുകയും ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു

സംഭവത്തിൽ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ജി ടി കർണാൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മൃതദേഹം ഉടൻ കണ്ടെത്തുകയും പ്രതിക്ക് ശിക്ഷ ഉറപ്പാക്കുമെന്നുമുള്ള പോലീസിന്റെ വാഗ്ദാനത്തിന് പിന്നാലെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ  കുട്ടിയുമായി കാറിൽ കയറി പോകുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിവരം അറിയുന്നത്.
 

Share this story