തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനിടെ 14കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു

gokul

തമിഴ്‌നാട്ടിലെ ധർമപുരിയിൽ ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. തടങ്കം ഗ്രാമത്തിലാണ് സംഭവം. 14കാരനായ ഗോകുലാണ് കൊല്ലപ്പെട്ടത്. ബന്ധുക്കൾക്കൊപ്പമാണ് ഗോകുൽ ജെല്ലിക്കെട്ട് കാണാൻ പോയത്. മത്സരത്തിനിടെ കാള കാണികൾക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. 

വയറ്റിലാണ് ഗോകുലിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഗോകുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വർഷം മരിക്കുന്ന നാലാമത്തെയാളാണ് ഗോകുൽ
 

Share this story