ഗുവാഹത്തി ഐഐടിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide

ഗുവാഹത്തി ഐഐടിയിൽ മലയാളി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിടെക് അവസാന വർഷ വിദ്യാർഥിയായ സൂര്യനാരായൺ പ്രേംകിഷോറാണ് മരിച്ചത്. വിദ്യാർഥിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ ഗുവാഹത്തിയിലേക്ക് തിരിച്ചതായും ഐഐടി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം ഗുവാഹത്തി ഐഐടിയിൽ 14 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തതെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. 23 ഐഐടികളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായതും ഗുവാഹത്തിയിലാണ്.
 

Share this story