അമൃത്സറില്‍ ലഹരികടത്തിനായി ഉപയോഗിച്ച ഡ്രോണ്‍ വെടിവച്ചിട്ടു

National

അമൃത്സറില്‍ 5 കിലോഗ്രാം ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച ഡ്രോണ്‍ വെടിവച്ചിട്ടു. അമൃത്സറിലെ കക്കര്‍ ഗ്രാമത്തില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും പഞ്ചാബ് പൊലീസും നടത്തിയ സംയുക്തനീക്കത്തിലാണ് ലഹരി കടത്തിയ ഡ്രോണ്‍ ശ്രദ്ധയില്‍പെട്ടത്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലത്തിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. യുഎസിലും ചൈനയിലും ഉത്പാദിപ്പിച്ച ഭാഗങ്ങള്‍ ഉപയോഗിച്ച് പ്രാദേശികമായി നിര്‍മിച്ച ഡ്രോണ്‍ ആണ് ലഹരികടത്തിനായി ഉപയോഗിച്ചത്.

Share this story