മുംബൈയിൽ പിസ റസ്റ്റോറന്റിൽ തീപിടിത്തം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

parekh

മുംബൈയിൽ പരേഖ് ആശുപത്രിക്ക് സമീപത്തുള്ള ജൂനോസ് പിസ്സ റസ്റ്റോറന്റിൽ തീപിടിത്തം. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. എട്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പരുക്കേറ്റ മൂന്ന് പേരെ രാജാവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഖുർഷി ദെദിയ എന്നയാളാണ് മരിച്ചത്. തീപിടിത്തത്തെ തുടർന്ന് ശക്തമായ പുകയാണ് ഉയർന്നത്. പുകയെ തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ട പരേഖ് ആശുപത്രിയിലെ 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
 

Share this story