വ്യാജവാറ്റിനെ കുറിച്ച് പോലീസിന് വിവരം നൽകിയ പഞ്ചായത്തംഗത്തെ മദ്യവിൽപ്പനക്കാരി വെട്ടിക്കൊന്നു

satheesh

വ്യാജ ചാരായ വിൽപ്പനയെ കുറിച്ച് പോലീസിന് വിവരം നൽകിയ പഞ്ചായത്ത് അംഗത്തെ മദ്യവിൽപ്പനക്കാരി വെട്ടിക്കൊന്നു. ചെന്നൈ താംബരത്താണ് സംഭവം. ഡിഎംകെ നേതാവും പഞ്ചായത്ത് അംഗവുമായ സതീഷ്(31)ആണ് കൊല്ലപ്പെട്ടത്. യോഗേശ്വരിയെന്ന മദ്യവിൽപ്പനക്കാരിയാണ് സതീഷിനെ വെട്ടിക്കൊന്നത്. 

നടുവീരപ്പട്ടു പഞ്ചായത്ത് അംഗമാണ് സതീഷ്. വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് യോഗേശ്വരി സതീഷിനെ വെട്ടിക്കൊന്നത്. ഇതിന് ശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന് മുന്നിലെ റോഡിൽ ഉപേക്ഷിച്ചു. യോഗേശ്വരിയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺവാണി കേന്ദ്രവും നടത്തിയിരുന്ന ആളാണ് യോഗേശ്വരി
 

Share this story