ആയുധം മൂർച്ച കൂട്ടിവെക്കണമെന്ന പരാമർശം; പ്രഗ്യാ സിംഗിനെതിരെ കേസെടുത്തു

pragya

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ കേസെടുത്തു. കർണാടക ഷിമോഗയിൽ ഹിന്ദു ജാഗരണ വേദിഗെയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കുമ്പോഴാണ് മുസ്ലീങ്ങൾക്കെതിരെ പ്രഗ്യാ സിംഗ് അപകീർത്തികരമായ പരാമർശം നടത്തിയത്.

അന്തസ്സിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ ഹിന്ദുക്കൾക്ക് അവകാശമുണ്ടെന്നും എല്ലാവരും ആയുധം മൂർച്ചി കൂട്ടിയിരിക്കണമെന്നുമായിരുന്നു ബിജെപി എംപിയുടെ പരാമർശം. ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ കൊലപാതകത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഇവരുടെ പരാമർശം

അവർക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. സ്‌നേഹത്തിൽ പോലും അവർ ജിഹാദ് ചെയ്യുന്നു. ഹിന്ദുക്കളും ദൈവത്തെ സ്‌നേഹിക്കുന്നു. ഒരു സന്ന്യാസിയും തന്റെ ദൈവത്തെ സ്‌നേഹിക്കുന്നു. ലൗ ജിഹാദിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതേ രീതിയിൽ ഉത്തരം നൽകണം. നിങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കുക, ശരിയായ മൂല്യങ്ങൾ അവരെ പഠിപ്പിക്കുക എന്നും പ്രഗ്യാ സിംഗ് പറഞ്ഞിരുന്നു.
 

Share this story