ഡൽഹിയിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് കൂടി ട്രക്ക് പാഞ്ഞുകയറി; നാല് പേർക്ക് ദാരുണാന്ത്യം

simapur

ഡൽഹി സീമാപൂർ മേഖലയിൽ റോഡ് ഡിവൈഡറിൽ രാത്രി ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് കൂടി അമിത വേഗതയിലെത്തിയ ലോറി കയറിയിറങ്ങി. അപകടത്തിൽ നാല് പേർ മരിച്ചു. കരീം(52), ഛോട്ടാ ഖാൻ(25), ഷാ അലം(38), രാഹു(45) എന്നിവരാണ് മരിച്ചത്. റോഡിലെ ഡിവൈഡറിൽ കിടന്നുറങ്ങുകയായിരുന്നു ഇവർ

രണ്ട് പേർക്ക് പരുക്കേറ്റു. മനീഷ്, പ്രദീപ് എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിന് പിന്നാലെ ട്രക്കുമായി ഡ്രൈവർ രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു.
 

Share this story