ബംഗളൂരുവിൽ മെട്രോ തൂൺ തകർന്നുവീണ് പരുക്കേറ്റ യുവതിയും കുഞ്ഞും മരിച്ചു
Tue, 10 Jan 2023

ബംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്നുവീണ് പരുക്കേറ്റ അമ്മയും രണ്ടര വയസ്സുള്ള കുഞ്ഞും മരിച്ചു. അപകടസമയത്ത് സമീപത്തെ റോഡിലൂടെ കടന്നുപോകുകയായിരുന്ന സ്‌കൂട്ടർ യാത്രികരായ നാലംഗ കുടുംബത്തിന്റെ ദേഹത്തേക്കാണ് തൂൺ വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനായില്ല
തേജസ്വിനി എന്ന യുവതിയും മകൻ വിഹാനുമാണ് മരിച്ചത്. തേജസ്വിനിയുടെ ഭർത്താവിനും മകൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവർ ഹെൽമറ്റ് ധരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ ഇവർ ചികിത്സയിലാണ്. എച്ച്ആർബി ലേ ഔട്ടിലേക്കുള്ള റോഡിന് സമീപത്തെ മെട്രോ തൂണാണ് തകർന്നുവീണത്.