ആം ആദ്മി എംഎൽഎയെ വളഞ്ഞിട്ട് മർദിച്ച് പ്രവർത്തകർ; ഓടി രക്ഷപ്പെടാൻ ശ്രമം

aap

ഡൽഹിയിൽ ആം ആദ്മി എംഎൽഎയെ ഓടിച്ചിട്ട് മർദിച്ച് ജനക്കൂട്ടം. ഗുലാബ് സിംഗ് യാദവ് എന്ന എംഎൽഎയാണ് മർദനത്തിൽ നിന്നും രക്ഷപ്പെടാൻ ഓടുന്നത്. ഗുലാബ് ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

മത്യാലയിൽ നിന്നുള്ള നിയമസഭാംഗമാണ് യാദവ്. രാത്രി എട്ട് മണിക്ക് യാദവിന്റെ നേതൃത്വത്തിൽ പാർട്ടി യോഗം ശ്യാംവിഹാറിൽ കൂടിയിരുന്നു. ഇതിനിടെ തർക്കമുണ്ടാകുകയും അടിപിടി ആരംഭിക്കുകയുമായിരുന്നു. ചില പ്രവർത്തകർ യാദവിനെ പിടിച്ചുവലിക്കുകയും മർദിക്കുകയും ചെയ്തു. രക്ഷപ്പെട്ടോടുന്ന യാദവിന് പിന്നാലെ കുറേ പേർ ഓടുന്നതും കാണാം. ഓടുന്നതിനിടെ എംഎൽഎയെ പിടിച്ചുനിർത്തിയും മർദിക്കുന്നുണ്ട്.
 

Share this story