ബ്രിജ് ഭൂഷണിനെതിരായ ആരോപണം; ഗുസ്തി ഫെഡറേഷന്റെ മത്സരങ്ങൾ തത്കാലത്തേക്ക്‌ റദ്ദാക്കി

brij

ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ മത്സരങ്ങളും തത്കാലത്തേക്ക് റദ്ദാക്കി. അധ്യക്ഷനെതിരായ പരാതികൾ അന്വേഷിക്കുന്ന സമിതി നിലവിൽ വരുന്നതുവരെയാണ് തീരുമാനം. അതേസമയം ആരോപണവിധേയനായ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴും ബിജെപിക്കുള്ളത്. ബ്രിജ് ഭൂഷണ് പിന്തുണ അറിയിച്ച് എംഎൽഎമാരായ അജയ് സിംഗ്, പാൽതു റാം എന്നിവരാണ് ബ്രിജ് ഭൂഷണെ സന്ദർശിച്ചത്.

ലൈംഗികാരോപണം അടക്കം ഉന്നയിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ വലിയ പ്രതിഷേധമാണ് കായിക താരങ്ങളുയർത്തിയത്. ബിജെപി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന് ഗുസ്തി താരം വിനേശ് ഫോഗട്ടാണ് ആദ്യമുന്നയിച്ചത്.
 

Share this story