പ്രധാനമന്ത്രിയെ ബീഹാറിൽ വെച്ച് വധിക്കാൻ ശ്രമിച്ചു; പോപുലർ ഫ്രണ്ടിനെതിരെ ഇ ഡി

Modi

പോപുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇ ഡി ആരോപിക്കുന്നത്. കേരളത്തിൽ നിന്ന് അറസ്റ്റിലായ ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്ര സേനയുടെ സഹായത്തോടെ രാജ്യത്ത് പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ എൻഐഎക്കൊപ്പം ഇ ഡിയും പങ്കെടുത്തിരുന്നു. 45 പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. നാല് പേരെ ഇ ഡിയും കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ മൂന്ന് പേർ ഡൽഹിയിൽ നിന്നും ഒരാൾ കേരളത്തിൽ നിന്നുള്ള ഷഫീഖുമാണ് 

ബീഹാറിലെ പട്‌നയിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാണ് ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. യുപിയിലെ ചില നേതാക്കളെ വധിക്കാനും നീക്കം നടന്നതായും ഇതിനായി പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. ഷഫീഖ് ഭീകരപ്രവർത്തനങ്ങൾക്കായി 120 കോടി രൂപ വിദേശത്ത് നിന്ന് സമാഹരിച്ചെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
 

Share this story