ബീഹാറിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽച്ചില്ല് തകർന്നു

vande

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. ബീഹാറിലെ ദൽകോല റെയിൽവേ സ്‌റ്റേഷനും തെൽത റെയിൽവേ സ്‌റ്റേഷനും ഇടയിൽ വെച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ ഒരു ജനൽച്ചില്ല് തകർന്നു. ട്രെയിനിലെ യാത്രക്കാരിൽ ആർക്കും പരുക്കില്ല. 

ന്യൂജയ്പാർഗുരിയിൽ നിന്നും ഹൗറയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത്. 22302ാം നമ്പർ വന്ദേഭാരത് എക്‌സ്പ്രസിന്റെ സി 6 കോച്ചിലാണ് കല്ലേറുണ്ടായത്. ബീഹാറിൽ കഴിഞ്ഞ 20 ദിവസത്തിനിടെ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ കല്ലേറാണിത്.
 

Share this story