ഭർത്താവുമായി ഫോണിൽ വഴക്കിട്ടു; എട്ട് വയസ്സുള്ള മകനെ യുവതി കനാലിലേക്ക് വലിച്ചെറിഞ്ഞു
Thu, 29 Dec 2022

ഭർത്താവുമായുള്ള വഴക്കിന് പിന്നാലെ യുവതി എട്ട് വയസ്സുള്ള മകനെ കനാലിലേക്ക് വലിച്ചെറിഞ്ഞു. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ഉച്ചി ബസ്സി ഗ്രാമത്തിലാണ് സംഭവം. വധയൈൻ സ്വദേശി റീനാ കുമാരിയാണ് മകനെ കനാലിലെറിഞ്ഞത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്
റീനാകുമാരിക്കും രവികുമാറിനും 10, 8 വയസ്സുള്ള മക്കളാണുള്ളത്. രവികുമാർ മാലിദ്വീപിലാണ് ജോലി ചെയ്യുന്നത്. ഭർത്താവുമായി ഇവർ ഫോണിൽ വഴക്കിടുകയും പണം അയച്ചില്ലെങ്കിൽ കുട്ടികളെ കനാലിൽ തള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വഴക്കിന് പിന്നാലെ മകൻ അഭിയെയും കൂട്ടി റീനാകുമാരി ഉച്ചി ബസാർ കനാലിലേക്ക് പോകുകയായിരുന്നു. പിന്നാലെ കുട്ടിയെ കനാലിൽ തള്ളിയിട്ട ശേഷം ഇവർ ഇവിടെ നിന്ന് രക്ഷപ്പെട്ടു. അന്വേഷണത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.