മൈസൂരുവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; ഉണ്ണിയേശുവിന്റെ പ്രതിമ തകർത്തു, ഭണ്ഡാരം മോഷ്ടിച്ചു

church

ക്രിസ്മസിന് പിന്നാലെ കർണാടകയിൽ പള്ളിക്ക് നേരെ ആക്രമണം. മൈസൂരു പെരിയപട്ടണത്തിലെ സെന്റ് മേരീസ് പള്ളിയിൽ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവർ ഉണ്ണിയേശുവിന്റെ പ്രതിമ തകർത്തതായും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു

ക്രിസ്മസ് കഴിഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോഴാണ് ആക്രമണം. ക്രമസമാധാനം കണക്കിലെടുത്ത് സ്ഥലത്ത് വലിയ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പള്ളിക്ക് സമീപത്തുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പള്ളിക്ക് പുറത്ത് സൂക്ഷിച്ചിരുന്ന പണവും സംഭാവന പെട്ടികളും കൊള്ളയടിച്ചിട്ടുണ്ട്.
 

Share this story