ബിബിസി ഡോക്യുമെന്ററി വിവാദം: നിരോധിച്ചാലും സത്യം പുറത്തുവരുമെന്ന് രാഹുൽ ഗാന്ധി

rahul

ഭാരത് ജോഡോ യാത്ര വിജയകരമെന്ന് രാഹുൽ ഗാന്ധി. രാജ്യത്ത് അധികാരത്തിലെത്തിയാൽ കാശ്മീരിൻരെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നാണ് പറഞ്ഞത്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ അഭിപ്രായം അതാണെന്നും രാഹുൽ പറഞ്ഞു

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ സത്യം ഒരിക്കലും മറച്ചുവെക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിരോധിച്ചാലും സത്യം കൂടുതൽ പ്രകാശത്തോടെ പുറത്തുവരും. മാധ്യമങ്ങളെയും ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമർത്താം. എന്നാൽ സത്യത്തെ അടിച്ചർമത്താനാകില്ല. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു

സർജിക്കൽ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട പരാമർശത്തിൽ ദിഗ് വിജയ് സിംഗിനെ രാഹുൽ ഗാന്ധി തള്ളി. അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണ്, കോൺഗ്രസിന് അങ്ങനെ അഭിപ്രായമില്ല. ഗുലാം നബി ആസാദിനോട് എന്നും ബഹുമാനം മാത്രമാണുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
 

Share this story