മോദിക്കെതിരായ ബിബിസി ഡോക്യൂമെന്ററിക്ക് വിലക്ക്; യൂട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കി

Modi

ഗുജറാത്ത് കലാപത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ എന്ന ഡോക്യൂമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്രസർക്കാർ നിർദേശം നൽകി. ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകളും വീഡിയോകളും മൈക്രോ ബ്ലോഗിംഗുമെല്ലാം നീക്കം ചെയ്യാനാണ് നിർദേശം

തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകൾ ഇതിനോടകം നീക്കം ചെയ്തു. ഡോക്യൂമെന്ററി ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോൺഗ്രസ് പറഞ്ഞു. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ സത്യം പുറത്ത് വരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോഴും ഭയമാണെന്ന് കോൺഗ്രസ് ആരോപിച്ചു. യാഥാർത്ഥ്യം ലോകം കണ്ടുകൊണ്ടിരിക്കുമ്പോൾ മോദി സർക്കാർ അത് മറച്ചുവെക്കുന്നുവെന്നതിൽ കാര്യമില്ലെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.
 

Share this story