ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പ്രദർശിപ്പിച്ച് ബിബിസി ഡോക്യുമെന്ററി; പരാതി നൽകി എബിവിപി

bbc

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ഇന്ത്യ-ദി മോദി ക്വസ്റ്റിയൻ എന്ന ബിബിസിയുടെ ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം പ്രദർശിപ്പിച്ച സംഭവത്തിൽ എബിവിപി പോലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയാണ് ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പ്രദർശിപ്പിക്കുന്നത്

ജെഎൻയു വിദ്യാർഥി യൂണിയനും ഡോക്യുമെന്ററിയുടെ പ്രദർശനം തീരുമാനിച്ചിരുന്നുവെങ്കിലും സർവകലാശാല ഇതിന് അനുമതിയില്ലെന്ന് ഉത്തരവിടുകയായിരുന്നു. അതേസമയം വിവാദ ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും.
 

Share this story