മോദിക്കെതിരായ ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് പുറത്തുവിടും

bbc

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019ലെ തെരഞ്ഞടുപ്പിലടക്കം നരേന്ദ്രമോദി മുസ്ലിം വിരുദ്ധത സ്വീകരിച്ചെന്ന രീതിയിലാണ് രണ്ടാംഭാഗത്തിന്റെ പ്രമേയമെന്ന് സൂചനയുണ്ട്. ഡോക്യൂമെന്ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദർശിപ്പിക്കാൻ ജെഎൻയു വിദ്യാർഥി യൂണിയൻ തീരുമാനിച്ചിരുന്നുവെങ്കിലും സർവകലാശാല വിലക്കി

സമാധാനാന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രദർശിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകി. ഡോക്യൂമെന്ററിക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങൾ കേന്ദ്രസർക്കാരിന്റെ കർശന നിരീക്ഷണത്തിലാണ്. അതേസമയം ഡോക്യൂമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
 

Share this story