ത്രിപുരയിലും മേഘാലയയിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി; നാഗാലാൻഡിൽ സഖ്യചർച്ച
Thu, 19 Jan 2023

ത്രിപുരയിലും മേഘാലയയിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി. ഫെബ്രുവരി 16നാണ് ത്രിപുരയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 27ന് മേഘാലയയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കും. നാഗാലാൻഡിൽ സഖ്യചർച്ച ഉടൻ പൂർത്തിയാക്കാനും ബിജെപി നേതൃയോഗത്തിൽ തീരുമാനമായി.
മൂന്നിടത്തും മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27ന് നടക്കും. ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലുമായി 62.8 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക.