വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; അഞ്ചംഗ സംഘം അഡ്മിന്റെ നാവ് മുറിച്ചു

whatsaap

വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്‌തെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിനായ യുവാവിനെ അഞ്ചംഗ സംഘം ചേർന്ന് മർദിക്കുകയും നാവ് മുറിക്കുകയും ചെയ്തതായി പരാതി. ഡിസംബർ 28ന് രാത്രി പൂനെ ഫുർസുങ്കി ഏരിയയിലാണ് സംഭവം. അഡ്മിനായ യുവാവിന്റെ ഭാര്യയാണ് പോലീസിൽ പരാതി നൽകിയത്. 

ഓം ഹൈറ്റ്‌സ് ഹൗസിംഗ് സൊസൈറ്റിയിലെ അഞ്ച് പേർക്കെതിരെയാണ് പരാതി. ഇവർക്കെതിരെ പോലീസ് കേസെടുത്തു. ഓം ഹൈറ്റ്‌സ് ഓപറേഷൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് അടുത്തിടെ പ്രതികളിൽ ഒരാളെ പുറത്താക്കിയിരുന്നു. 

പരാതിക്കാരിയും ഭർത്താവും ഓഫീസിൽ ഇരിക്കുന്നതിനിടെ പ്രതികൾ അഞ്ച് പേരും വരികയും പുറത്താക്കിയത് എന്തിനെന്ന് ചോദിച്ച് ബഹളമുണ്ടാക്കുകയുമായിരുന്നു. തുടർന്ന് പരാതിക്കാരിയുടെ ഭർത്താവിനെ മർദിക്കുകയും നാവ് മുറിക്കുകയുമായിരുന്നു.
 

Share this story