ബിഹാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 71 ആയി: അന്വേഷണം പുരോഗമിക്കുന്നു
Sat, 17 Dec 2022

പട്ന: ബിഹാറിലെ സാരൻ ജില്ലയിൽ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. ബി.ജെ.പി ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നുമാണ് മദ്യനിരോധനം നിലവിലുള്ള ബിഹാറിലേക്ക് മദ്യമൊഴുകുന്നതെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആരോപിച്ചു.
വിഷമദ്യ ദുരന്തത്തെക്കുറിച്ച് ബിഹാർ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ യുപി, ഹരിയാന സർക്കാരുകൾ അന്വേഷണത്തിന് തയ്യാറല്ല. പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹയുടെ ബന്ധുവിന്‍റെ വീട്ടിൽ നിന്ന് വൻ മദ്യ ശേഖരം പിടിച്ചെടുത്തതായും അന്വേഷണം ഊർജ്ജിതമാക്കിയതായും തേജസ്വി യാദവ് പറഞ്ഞു