ഛത്തിസ്ഗഡിലെ ബീജാപൂരിൽ സ്‌ഫോടനം; സിആർപിഎഫ് ജവാന് പരുക്ക്

army

ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഐഇഡി പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്ക്. ടാറെം പോലീസ് സ്റ്റേഷൻ പരിധിയിലെ പെഗ്ഡപള്ളി ഗ്രാമത്തിൽ രാവിലെ 8:45 ഓടെയാണ് സംഭവം നക്സലൈറ്റുകളാണ് സ്‌ഫോടക വസ്തു സ്ഥാപിച്ചതെന്നാണ് സംശയം. സിആർപിഎഫിന്റെ 153-ാം ബറ്റാലിയന്റെ റോഡ് ഓപ്പണിംഗ് പാർട്ടി പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്ഫോടനം. 

153ാം ബറ്റാലിയനിലെ എഎസ്ഐ മുഹമ്മദ് അസ്ലമിനാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ സിആർപിഎഫിന്റെ ബസഗുഡ ഫീൽഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയ്ക്കായി റായ്പൂരിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. റഞ്ഞു.

Share this story