റഷ്യ-ഗോവ വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി; ഉസ്‌ബെക്കിസ്ഥാനിലേക്ക് തിരിച്ചുവിട്ടു

flight

റഷ്യയിലെ പേമിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഉസ്‌ബെക്കിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു. അസൂർ എയറിന്റെ ചാർട്ടേഡ് വിമാനം പുലർച്ചെ 4.15ന് ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. 238 യാത്രക്കാരാണ് വിമാനത്തിലുള്ളത്

പുലർച്ചെ 12.30ന് ദബോലിം വിമാനത്താവളത്തിലെ ഡയറക്ടർക്ക് വിമാനത്തിൽ ബോംബ് വെച്ചിരിക്കുന്നതായി ഇമെയിൽ സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് പൈലറ്റിനെ വിവരം അറിയിക്കുകയും വിമാനം ഉസ്‌ബെക്കിസ്ഥാനിലേക്ക് തിരിച്ചുവിടുകയുമായിരുന്നു

കഴിഞ്ഞാഴ്ചയും മോസ്‌കോയിൽ നിന്ന് ഗോവയിലേക്കുള്ള അസൂർ എയറിന്റെ മറ്റൊരു വിമാനത്തിലും ബോംബ് ഭീഷണി വന്നിരുന്നു. തുടർന്ന് ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ വിമാനം ഇറക്കുകയായിരുന്നു.
 

Share this story