പ്രതിഷേധിച്ച ഗുസ്തി താരങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിജ് ഭൂഷൺ ഹൈക്കോടതിയിൽ

brij

തനിക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് പ്രതിഷേധിച്ച ഗുസ്തി താരങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിജ് ഭൂഷൺ. ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും തുടർന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണ് മാറേണ്ടി വന്നിരുന്നു. ഗുസ്തി താരങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെയാണ് ബ്രിജ് ഭൂഷൺ സമീപിച്ചിരിക്കുന്നത്

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരടക്കമുള്ള മുൻനിര ഗുസ്തി താരങ്ങൾക്കെതിരെ എഫ് ഐ ആർ ഇടണമെന്നും ഹർജിയിൽ ബ്രിജ് ഭൂഷൺ ആവശ്യപ്പെടുന്നു. ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച് പണം തട്ടിയെടുക്കാനും ബ്ലാക്ക് മെയിൽ ചെയ്യാനും താരങ്ങൾ ശ്രമിച്ചെന്നാണ് ഹർജിയിലെ ആരോപണം


 

Share this story